ശീർഷകംവെയ്റ്റ്
പൈത്തൺ ക്ലൈൻറ്3

client-py എന്ന പൈത്തൺ ലൈബ്രറി ഇവ നൽകുന്നു:

  • ഫാൽക്കോ gRPC സർവറിനോടൊപ്പം gRPC സുരക്ഷിത ചാനൽ ആരംഭിക്കാൻ ഉപയോഗിക്കുന്ന ഒരു Client ക്ലാസ്സ് .
  • പ്രോട്ടോബഫ് ഓബ്ജക്റ്റുകളെ പ്രതിനിധീകരിക്കുന്ന അതേ പേരിലുള്ള Request, Response എന്നീ ക്ലാസ്സുകൾ.

പൈത്തൺ ക്ലൈൻറ് എങ്ങനെയാണ് ഫാൽക്കോ gRPC ഔട്ട്പുട്ട് API ആയി ബന്ധപ്പെടുന്നതെന്നും JSON ലെ ഇവൻറുകൾ പ്രദർശിപ്പിക്കുന്നത് എന്നും കാണാൻ example എന്നത് റഫർ ചെയ്യുക.

നിലവിൽ പൈത്തൺ ക്ലൈൻറിന് രണ്ട് ഔട്ട്പുട്ട് ഫോർമാറ്റുകളുണ്ട്: ഡീഫോൾട്ട് ആയതും, ഡാറ്റ പൈത്തൺ അല്ലെങ്കിൽ JSON ഉപയോഗിച്ച് പ്രോസസ്സ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ ശുപാർശ ചെയ്യപ്പെടുന്നതുമായ Response ക്ലാസ്സ്. JSON ഔട്ട്പുട്ട് പ്രവർത്തനക്ഷമമാക്കുന്നതിന്, ഒരു Client നെ ഇൻസ്റ്റാൻഷ്യേറ്റ് ചെയ്യുമ്പോൾ output_format="json" പാരാമീറ്റർ പാസ് ചെയ്യുന്നത് പര്യാപ്തമാണ്.

  1. /tmp/{client.crt,client.key,ca.crt}എന്നിടത്ത് ഉദാഹരണത്തിൻറെ പാതയിൽ നിങ്ങൾക്ക് സർട്ടിഫിക്കറ്റുകളുണ്ട് എന്ന് ഉറപ്പുവരുത്തുക.

  2. required dependencies എന്നതിനോടൊപ്പം പൈത്തൺ പരിതസ്ഥിതി സൃഷ്ടിക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യുക.

  3. client-py റൂട്ട് ഡയറക്റ്ററിയിൽ നിന്നും, ഇനി പറയുന്നത് റൺ ചെയ്യുക:

    $ python -m examples.get_events -o json
    

    നിങ്ങളുടെ ഫാൽക്കോ ഇൻസ്റ്റൻസിനുള്ള നിയമഗണങ്ങളെ ആശ്രയിച്ച് ഔട്ട്പുട്ട് ഇവൻറുകൾ ഫ്ലോ ചെയ്യാൻ തുടങ്ങുന്നത് നിങ്ങൾ കണ്ടിരിക്കും.

    {
      "time":"2020-03-03T17:50:03.391768+00:00",
      "priority":"warning",
      "source":"syscall",
      "rule":"Delete or rename shell history",
      "output":"18:50:03.391767411: Warning Shell history had been deleted or renamed (user=matt type=unlink command=zsh fd.name=<NA> name=<NA> path=/home/matt/.zsh_history.LOCK oldpath=<NA> host (id=host))",
      "output_fields":{
          "container.name":"host",
          "user.name":"matt",
          "container.id":"host",
          "fd.name":"<NA>",
          "proc.cmdline":"zsh",
          "evt.arg.path":"/home/matt/.zsh_history.LOCK",
          "evt.arg.name":"<NA>",
          "evt.arg.oldpath":"<NA>",
          "evt.type":"unlink",
          "evt.time":"18:50:03.391767411"
      },
      "hostname":"localhost.localdomain"
    }